പീരുമേട് കസ്റ്റഡി മരണം: ഇടുക്കി എസ് പിക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഎം
നെടുങ്കണ്ടം പോലീസ് കസ്റ്റഡി മരണക്കേസിൽ ഇടുക്കി എസ് പിക്കെതിരെ അന്വേഷണം വേണമെന്ന് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. കുറ്റക്കാർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ല. എസ് പിക്കെതിരെയും അന്വേഷണം വേണമെന്നാണ് സിപിഎം നിലപാടെന്ന് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചു.