പീരുമേട് കസ്റ്റഡി മരണം: മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ നിർദേശം

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തത് എന്തിനാണെന്ന് അന്വേഷിക്കാനാണ് നിർദേശം. രാജ്കുമാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി

പ്രതിയെ അവശനിലയിൽ കണ്ടിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കാതിരുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിർദേശിച്ചു. ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിലാണ് രാജ്കുമാറിനെ ഹാജരാക്കിയത്. ഇവരാണ് റിമാൻഡ് ചെയ്യാനുള്ള ഉത്തരവ് നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *