പീരുമേട് കസ്റ്റഡി മരണം: സിപിഎം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മരിച്ച രാജ്കുമാറിന്റെ കുടുംബം
നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ രാജ്കുമാറിന്റെ ഭാര്യ വിജയ തള്ളിക്കളഞ്ഞു. ആരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ല. എല്ലാ പാർട്ടിക്കാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും വിജയ പറഞ്ഞു
എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള, കൂലിപ്പണിക്ക് പോകുന്നയാളാണ് രാജ്കുമാർ. പോലീസ് പിടിച്ചതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പിൽ പിടിയിലായതെന്ന് മനസ്സിലായത്. ഇംഗ്ലീഷ് വായിക്കാനോ എഴുതാനോ അറിയില്ല. അങ്ങനെയൊരാൾ ഇത്രയും കോടി രൂപയുടെ തട്ടിപ്പ് കേസിൽ എങ്ങനെ പ്രതിയായെന്ന് കണ്ടെത്തണമെന്നും വിജയ ആവശ്യപ്പെട്ടു.