പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ

പേരാമ്പ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തണ്ടാറപാറ സ്വദേശികളായ ഷഫീഖ്, ജുനൈദ്, അൻഷിഫ് എന്നിവരെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്. മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ

ജൂൺ എട്ടിനാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന ഷഫീഖ് കുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോകുകയും പേരാമ്പ്ര പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം നിർത്തിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം കിഴക്കൻ പേരാമ്പ്രയിലെ വീട്ടിൽ എത്തിച്ച് ഷഫീഖും രണ്ടാം പ്രതി ജുനൈദും കൂടി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

ഇതിന് പിന്നാലെ കണ്ടാലറിയുന്ന രണ്ട് പേർ കൂടി പെൺകുട്ടിയുടെ നഗ്നചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരും സുഹൃത്തുക്കളാണ്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *