പെരിയ ഇരട്ടക്കൊലപാതകം: അതന്ത്യം ഹീനമെന്ന് മുഖ്യമന്ത്രി, ഒരു രീതിയിലും ന്യായീകരിക്കാനാകില്ല; കുറ്റവാളികൾക്കെതിരെ കർശനമായ നടപടിയുണ്ടാകും
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് യൂത്ത് കോൺഗ്രസ് ചെറുപ്പക്കാരുടെത് ഹീനമായ കൊലപാതകമാണ്. ഒരു രീതിയിലും ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും മുഖ്യമന്ത്രി പരഞ്ഞു
തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാർട്ടിക്കില്ല. അതു കൊണ്ടാണ് സംഭവം നടന്നതിന് പിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിനെ തള്ളിപ്പറഞ്ഞത്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സർക്കാരെന്ന നിലക്ക് സംഭവമുണ്ടായ ഉടൻ തന്നെ ഉന്നത പോലീസുദ്യോഗസ്ഥരെ വിളിച്ച് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു