ദേഹമാസകലം തീപ്പിടിച്ച നിലയിൽ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി; ആത്മഹത്യാശ്രമമെന്ന് സംശയിക്കുന്നു

Loading...
  • 18
    Shares

ദേഹമാസകലം തീപിടിച്ച നിലയിൽ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച വൈകുന്നേരം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ഏകദേശം 60 മീറ്ററോളം അകലെ നിന്നാണ് യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു

ആശുപത്രിയുടെ മുന്നിലുള്ള കടയുടെ വരാന്തയിൽ നിന്നാണ് ദേഹത്ത് തീ പടർന്ന നിലയിൽ യുവാവ് ഓടിയെത്തിയത്. ചുങ്കത്തറ തച്ചുപറമ്പൻ ഫവാസിനാണ് പരുക്കേറ്റത്. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്കാണ് യുവാവ് എത്തിയത്. ആശുപത്രി ജീവനക്കാരും അവിടെയുണ്ടായിരുന്നുവരും ചേർന്ന് തീ കെടുത്തുകയായിരുന്നു

70 ശതമാനത്തോളം പൊള്ളലേറ്റതിനാൽ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാശ്രമമെന്നാണ് പോലീസ് സംശയിക്കുന്നത്. യുവാവ് ഓടിവന്ന കടയുടെ വരാന്തയിൽ തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി, റോസാ പൂ എന്നിവ കണ്ടെത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *