പെരിയ ഇരട്ടക്കൊലപാതകം: കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫക്കും പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎം ജില്ലാ നേതാക്കളായ കെവി കുഞ്ഞിരാമനും വിപിപി മുസ്തഫക്കും പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ റിപ്പോർട്ടിലാണ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിൽ ഇവർക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

പെരിയ കൊലപാതകം മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം കൊണ്ടു മാത്രമുണ്ടായതാണ്. തന്നെ മർദിച്ചതിലുള്ള വിരോധം കൊണ്ട് പീതാംബരൻ തനിക്കടുപ്പമുള്ള സിപിഎം പ്രവർത്തകർക്കൊപ്പം ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു.

കെ വി കുഞ്ഞിരാമനും വിപിപി മുസ്തഫക്കും എതിരായ ആരോപണങ്ങളിൽ കഴമ്പില്ല. പ്രതിയായ സജി ജോർജ് കീഴടങ്ങുന്ന സമയത്ത് കെ വി കുഞ്ഞിരാമൻ സഹായിച്ചിരുന്നുവെന്ന ആരോപണം തെറ്റാണ്. വി വി പി മുസ്തഫ നടത്തിയ പ്രസംഗത്തെ ഭീഷണിയായി കണക്കാക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കേസിലെ എല്ലാ പ്രതികളെയും പിടികൂടിയതായതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *