പെരിയ കൊലപാതകം: അറസ്റ്റിലായ സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചു

പെരിയ കല്യോട്ട് ഇരട്ടകൊലപാതക കേസിൽ അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം, രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്.

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും ഇരുവർക്കും നിർദേശം നൽകി. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നുമാണ് ഇരുവർക്കുമെതിരായ കുറ്റം.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *