ഈ നില തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തും; പെരിയ കൊലപാതക കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Loading...

പെരിയ ഇരട്ടക്കൊലപാതക കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സർക്കാരിനെ കോടതി വിമർശിച്ചത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് കോടതി പറഞ്ഞു.

ജാമ്യാപേക്ഷ നീട്ടിവെക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂട്ടർമാർക്ക് കേസ് വിവരങ്ങൾ ഡിജിപി ഓഫീസ് യഥാസമയം കൈമാറുന്നില്ലെന്ന് കോടതി വിമർശിച്ചു. ഓഫീസിലെ ചിലർക്ക് രഹസ്യ അജണ്ടയുണ്ടോയെന്നും കോടതി ആരാഞ്ഞു.

ഡിജിപിയുടെ ഓഫീസ് ഈ നില തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി മാറ്റിവെക്കില്ല. ഡിജിപി 3 മണിക്ക് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.

കേസിലെ 2, 9, 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആറിൽ രേഖപ്പെടുത്തിയത് കുറ്റപത്രത്തിൽ എങ്ങനെ വ്യക്തിവൈരാഗ്യമായി മാറിയെന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *