പെരിയ കൊലപാതകം: സിപിഎം ഉദുമ ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്റ്റിൽ

Loading...

പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതക കേസിൽ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി അടക്കം രണ്ട് പേർ അറസ്റ്റിൽ. ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, പെരിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കി, തെളിവുകൾ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ വെളുത്തോളിയിൽ വെച്ച് മണികണ്ഠനുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

മണികണ്ഠനും ബാലകൃഷ്ണനും ചേർന്ന് പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിനും ആയുധങ്ങൾ ഒളിപ്പിക്കുന്നതിനും സഹായം ചെയ്യുകയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കത്തിച്ചു കളയുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *