സിപിഎം ഓഫീസിലെ പ്രാർഥന; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്

സിപിഎം ഓഫീസിൽ ഇസ്ലാം മതാചാര പ്രകാരം പ്രാർഥന നടത്തിയെന്ന വാർത്തയും ചിത്രവും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സംഘപരിവാർ പ്രചരിപ്പിച്ച ചിത്രം രാഷ്ട്രീയ വൈരത്തിന്റെ പേരിൽ എസ് ഡി പി ഐ, കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടി അണികൾ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്

പെരുമ്പാവൂർ വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ നാട്ടുകാരുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിനായി 25അംഗ സംഘം ആഗസ്റ്റ് 17ന് യാത്ര തിരിച്ചിരുന്നു. വാഹനം പുറപ്പെടുന്നതിന് മുമ്പായി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുകയും ചെയ്തു. നാട്ടൂകാർ സമാഹരിച്ച സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ക്ലബ്ബിലാണ്.

ഇവിടെ പ്രാർഥനക്കായി ഒന്നിച്ച് ഇരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലേക്ക് കസേരകൾ ഇട്ട് അവിടെ വെച്ച് പ്രാർഥന നടത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ എടുത്താണ് സിപിഎം ഓഫീസിൽ ഫാത്തിഹ ഓതുന്നതായി പ്രചരിപ്പിച്ചത്.

ഞാൻ ഒരു LDF കാരൻ അല്ലാ… അതിന്റെ അനുഭാവിയും അല്ലാ എന്ന് മാത്രമല്ല വ്യക്തമായ ആശയപരമായ പല വിയോജിപ്പുകളും ഉള്ള ഒരാളാണ്…

Posted by Anshad Mundackal on Monday, August 19, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *