സംസ്ഥാനത്ത് ആരും സുരക്ഷിതരല്ലെന്ന് ചെന്നിത്തല; വീടുകൾ പോലും സുരക്ഷിതമല്ലാതായി

  • 22
    Shares

പെരുമ്പാവൂരിൽ ഡിഗ്രി വിദ്യാർഥിനിയെ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ആരും സുരക്ഷിതരല്ലെന്ന അവസ്ഥയാണ്. വീടുകൾ പോലും സുരക്ഷിതമല്ലാതായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

പെരുമ്പാവൂരിൽ തന്നെ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ എല്ലാ മര്യാദയും ലംഘിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ വോട്ട് ലാഭം കൊയ്തവരാണ് ഇപ്പോൾ ഭരിക്കുന്നത്. ഇനിയൊരു സ്ത്രീക്കും തലയണക്കടിയിൽ വെട്ടുകത്തി വെച്ച് കിടക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് പിണറായി പ്രസംഗിച്ചത്. അതേ പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഹീനമായ കൊലപാതകം നടന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു

സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിൽ കയറിയ പിണറായി സർക്കാരിന് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ഒട്ടും കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *