പെരുമ്പാവൂരില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ കൊന്നത് ഒഡീഷ സ്വദേശി; കൊലപാതകം മോഷണശ്രമത്തിനിടെ

  • 25
    Shares

പെരുമ്പാവൂർ ഇടത്തിക്കോട് പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പിടിയിലായത് ഒഡീഷ സ്വദേശി. വാഴക്കുളം എംഇഎസ് കോളജിലെ വിദ്യാർഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം

കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ തെരച്ചിലിലാണ് പിടികൂടിയത്. സമീപത്ത് തന്നെയുള്ള ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. പെരുമ്പാവൂർ തന്നെയുള്ള പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്കാരനാണ് ഇയാൾ

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക വിവരം. പനിയെ തുടർന്ന് ഇന്ന് നിമിഷ കോളജിൽ പോയിരുന്നില്ല. വീടിന് പുറകുവശത്ത് നിൽക്കുമ്പോഴാണ് പ്രതി സ്ഥലത്ത് എത്തുന്നതും നിമിഷയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതും. ഇതിനിടെ പെൺകുട്ടി ശബ്ദം വെച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഇളയച്ഛനെയും ഇയാൾ കത്തി ഉപയോഗിച്ച് കുത്തി. പരുക്കേറ്റ ഇളയച്ഛനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *