പെരുമ്പാവൂരിൽ ഡിഗ്രി വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു

  • 58
    Shares

പെരുമ്പാവൂർ ഇടത്തിക്കാട് ഡിഗ്രി വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊന്നു. വാഴക്കുളം എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാർഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

10.45ഓടെയാണ് സംഭവം നടന്നത്. കുട്ടിയുടെ കഴുത്തറുത്തായിരുന്നു കൊലപാതകം. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ നിമിഷയുടെ അച്ഛനെയും ഇയാൾ കുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ കൂടിയാണ് പിടികൂടിയത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാൾ.

ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് നിമിഷ മരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോലീസും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതേയുള്ളു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധം മറ്റുമാണോ കാരണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *