പെരുവിരുതി മലനട ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക് മദ്യം

  • 37
    Shares

മദ്യം നടവരായി നൽകുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തിലാണ് അപൂർവ ആചാരം നിലനിൽക്കുന്നത്. മാർച്ച് 22ന് നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക് മദ്യമാണ്.

ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമാണിത്. കൗരവരിൽ ദുര്യോദനൻ മുതൽ ദുശ്ശള വരെയുള്ള 101 പേർക്ക് മലനടയിൽ ആരാധനയുണ്ട്. ഈ 101 പേർക്കായാണ് 101 കുപ്പി റം കാഴ്ചവെക്കുന്നത്. പലതരം കഥകളാണ് ഇതിന് കാരണമായി പ്രചരിക്കുന്നത്.

പാണ്ഡവരെ കൊന്നൊടുക്കാൻ ഇറങ്ങിത്തിരിച്ച ദുര്യോധനൻ മലനടയിൽ എത്തിയെന്നും ദാഹം തോന്നിയപ്പോൾ അടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചുവെന്നുമാണ് ഐതിഹ്യം. വെള്ളത്തിന് പകരം വീട്ടുകാരി കുടിക്കാനായി നൽകിയത് കള്ളായിരുന്നു. ഇതിന്റെ സ്മരണക്കായാണ് ഇപ്പോൾ ഓൾഡ് മങ്ക് റം ക്ഷേത്രത്തിലേക്ക് നൽകിവരുന്നത്. കിരണ്‍ ദീപുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതേക്കുറിച്ചുള്ള വിവരമുള്ളത്.

ക്ഷേത്രത്തിൽ നേർച്ചയായി ലഭിച്ചത് 101 കുപ്പി Old Monk വിദേശ മദ്യം…ഇത്തരത്തിൽ ഉള്ള ആചാരങ്ങൾ ഉള്ളത് കേരളത്തിലെ ഒരേ ഒരു…

Posted by Kiran Deepu NikkisCafe on Friday, 15 March 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *