പെൺകുട്ടികളെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; സംഭവത്തിന് പിന്നിൽ പ്രണയത്തകർച്ച

  • 72
    Shares

കൊച്ചി പനമ്പിള്ളി നഗറിൽ പെൺകുട്ടികളെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി മനുവിനെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം അബൂദബിയിലേക്ക് കടന്ന ഇയാളെ പോലീസ് സമ്മർദം ചെലുത്തി തിരിച്ചുവരുത്തുകയായിരുന്നു.

എറണാകുളം സൗത്ത് പോലീസാണ് മനുവിനെ അറസ്റ്റ് ചെയ്തത്. വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്. മാർച്ച് 14നായിരുന്നു സംഭവം

ഊട്ടി സ്വദേശിയായ പെൺകുട്ടിയും കൂട്ടുകാരിയും സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ മനു തടഞ്ഞു നിർത്തുകയും പെട്രോളൊഴിക്കുകയുമായിരുന്നു. തീ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *