ഇന്ധനവില വീണ്ടും വർധിപ്പിച്ചു; ഈ മാസം മാത്രം വർധിക്കുന്നത് ഇത് അഞ്ചാം തവണ
ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 22 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ വിള 75.22 രൂപയായി പെട്രോളിന് 81.66 രൂപയും
കൊച്ചിയിൽ ഡീസൽ വില 74.57, പെട്രോൾ വില 81.06 രൂപ. കോഴിക്കോട് ഡീസലിന് 74.29 രൂപ പെട്രോളിന് 80.82 രൂപ. രണ്ട് ദിവസം മുമ്പും ഇന്ധനവില വർധിപ്പിച്ചിരുന്നു.
ആഗസ്റ്റ് മാസത്തിൽ മാത്രം അഞ്ച് തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. മൂന്ന് രൂപയോളം വർധനവാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്.