ഇന്ധനവിലയിൽ ഇന്നും കുറവ്; പെട്രോൾ ഡീസൽ വിലയിൽ 20 പൈസ കുറഞ്ഞു
ഇന്ധന വിലയിൽ വീണ്ടും കുറവ്. പെട്രോളിനും ഡീസലിനും 20 പൈസ വീതം കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 80.24 രൂപയും ഡീസൽ ലിറ്ററിന് 76.93 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില 78. 84 രൂപയായി. ഡീസലിന് 75.47 രൂപ. കോഴിക്കോട് പെട്രോൾ 79.19 രൂപയും ഡീസലിന് 75.82 രൂപയുമായി