അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറിന് മുകളിൽ; ഇന്ധന വില ഉയർന്നേക്കും

  • 12
    Shares

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നു. ബാരലിന് വീണ്ടും 60 ഡോളറിന് മുകളിലെത്തി. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്നാണ് കരുതുന്നത്. അസംസ്‌കൃത എണ്ണവില കഴിഞ്ഞാഴ്ചയേക്കാളും 20 ശതമാനത്തോളം ഉയർന്നിട്ടുണ്ട്

ഇന്ധനവില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി. കൊച്ചിയിൽ ഇന്നലെ പെട്രോൾ വില ലിറ്ററിന് 70.38 രൂപയും ഡീസലിന് 65.62 രൂപയുമായിരന്നു. മൂന്ന് മാസത്തിനിടെ പെട്രോളിന് 13 രൂപയും ഡീസലിന് 11 രൂപയുമാണ് കുറഞ്ഞത്.

അസംസ്‌കൃത എണ്ണവില ബാരലിന് 50 ഡോളറിൽ താഴെയായതോടെയാണ് ഇന്ധനവിലയും കുറഞ്ഞത്. എന്നാൽ ഒപെക് ജനുവരി ഒന്ന് മുതൽ ഉത്പാദനം കുറച്ചതാണ് ആഗോള വിപണിയിൽ വില ഉയരാൻ കാരണമായത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *