ലാവ്ലിൻ കേസ്: പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സി.ബി.ഐ സുപ്രീം കോടതിയിൽ

Loading...
  • 7
    Shares

മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.സി ലാവ്ലിൻ കേസിൽ വിചാരണ നേരിടണമെന്നു സി.ബി.ഐ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാവ്ലിൻ കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ഇ.ബി മുൻ അക്കൗണ്ട്സ് മെമ്പർ കെ.ജി രാജശേഖരൻ, മുൻ ചെയർമാന് ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എഞ്ചിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സി.ബി.ഐ സത്യവാങ്മൂലം സമർപ്പിച്ചത്.

ലാവ്ലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ ഒരുമാറ്റവും വരില്ല. ഹൈക്കോടതി വിധിയിൽ പിഴവുണ്ട്. പിണറായി വിജയൻ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴാണ് കൺസൽട്ടൻസി കരാർ സപ്ലൈ കരാറായി മാറിയത്. കെ.എസ്.ഇ.ബിക്ക് ഈ കരാറിലൂടെ ഭീമമായ നഷ്ടമാണുണ്ടായതെന്നും സി.ബി.ഐ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർ അറിയാതെ കരാറിൽ മാറ്റമുണ്ടാകില്ല എന്നാണ് സി.ബി.ഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണ നേരിടുന്നതിൽ നിന്നും ഇവരെ ഒഴിവാക്കി ഉത്തരവിടുമ്പോൾ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ല എന്നും സി.ബി.ഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *