ജീവൻ സംരക്ഷിക്കുന്നതായിരുന്നു ആദ്യ പരിഗണന; ഇനി ജീവിതം തിരികെ നൽകണമെന്ന് മുഖ്യമന്ത്രി

  • 14
    Shares

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധരണ നിലയിലേക്ക് പുന:സ്ഥാപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനായി എല്ലാ വിഭാഗം ജനങ്ങളും ഇതിനായി കൈകോർക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജീവൻ സംരക്ഷിക്കുന്നതിനായിരുന്നു ആദ്യ പരിഗണന. ഇനി നമ്മുടെ സഹോദരങ്ങൾക്ക് ജീവിതം തിരിച്ചുനൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

വേദനിപ്പിക്കുന്നവർക്കൊപ്പം നിൽക്കുന്ന മനസ്സാണ് മനുഷ്യനെ സംസ്‌കാരമുള്ളവനാക്കുന്നത്. ഓഖി ദുരന്തം നേരിട്ടപ്പോൾ ജനങ്ങൾ ഒന്നാകെ പരസ്പരം സഹായിച്ചു. അതുപോലെ തന്നെ ഇത് നാടിന്റെയാകെ ദുരന്തമാണെന്ന് തിരിച്ചറിഞ്ഞ് കഴിയുന്ന രീതിയിൽ എല്ലാവരും സഹായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിഹിതമായി ഒരു ലക്ഷം രൂപ അദ്ദേഹം മാറ്റിവെച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി കേരളത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *