പിണറായി നവോത്ഥാനത്തിന്റെ പൈതൃകം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ചെന്നിത്തലയ്ക്ക് പരാതി
പ്രതിപക്ഷനേതാവ് സാമന്യമര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പൈതൃകം തട്ടിയെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. കേരളത്തിന്റെ നവോത്ഥാന പ്രവർത്തനത്തിൽ സിപിഎമ്മിന് ഒരു പങ്കാളിത്തവുമില്ല.
എകെജിയും കൃഷ്ണപിള്ളയുമൊക്കെ കോൺഗ്രസിന്റെ ഭാഗമായിട്ടാണ് നവോത്ഥാനത്തിന്റെ ഭാഗമായത്. ഹിന്ദു സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചത് നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്. കേരളത്തിൽ നവോത്ഥാനത്തിന് യാതൊരു കുഴപ്പവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
സിപി സുഗതനെ പോലുള്ള എടുക്കാച്ചരക്കുകളെ മഹത്വവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. യോഗത്തിൽ പങ്കെടുത്ത ഒരു സംഘടനകളെയും ജാതി സംഘടനകളെന്ന് വിളിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു