പിണറായി വിജയൻ അറബി രാജാവിന്റെ കാല് നക്കാൻ പോയി എന്ന് അജയ് തറയിൽ
പ്രളയക്കെടുതിയിൽ നിന്ന് കര കയറുന്ന കേരളത്തിന്റെ പുനർ നിർമാണത്തിനായി ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് യുഎഇയിൽ പോയ മുഖ്യമന്ത്രിയെ പരിഹസിച്ചും അധിക്ഷേപിച്ചും കോൺഗ്രസ് നേതാവും പന്തളം രാജഭക്തനുമായ അജയ് തറയിൽ. പിണറായി വിജയൻ. അറബി രാജാവിന്റെ കാല് നക്കാൻ പോയിയിരിക്കുകയാണെന്നായിരുന്നു അജയ് തറയിൽ പറഞ്ഞത്.
സുപ്രീം കോടതി വിധി നടപ്പാക്കും എന്ന് വീമ്പ് പറഞ്ഞ് നേരെ അബൂദബിയിൽ പോയി. പന്തളം രാജാവിനെയും തിരുവിതാംകൂർ മഹാരാജാവിനെയും ആക്ഷേപിച്ച് അറബി രാജാവിന്റെ കാല് നക്കി നടക്കുകയാണ് എന്നായിരുന്നു മനോരമ ചാനലിൽ അജയ് തറയിൽ പറഞ്ഞത്. ചർച്ചക്കിടെയാണ് അജയ് തറയിലിന്റെ രാജഭക്തി കവിഞ്ഞൊഴുകിയത്.