മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

  • 9
    Shares

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലർച്ച 4.40നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. മൂന്ന് ആഴ്ചത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രിയുടെ യാത്ര. തിങ്കളാഴ്ച പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തീരുമാനം മാറ്റി യാത്ര നേരത്തെ ആക്കുകയായിരുന്നു

അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുക. ആഗസ്റ്റ് 19ന് നിശ്ചയിച്ചിരുന്ന യാത്ര പ്രളയത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകൾ ഇ-ഫയൽ സംവിധാനം വഴി അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. മന്ത്രിസഭാ യോഗത്തിൽ ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *