സർക്കാരിനെ വലിച്ചിടാൻ ഈ തടി പോര, ഭീഷണി ഗുജറാത്തിൽ മതി; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 6
    Shares

അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ വലിച്ചു താഴെയിടാൻ ഈ തടി പോര. അതൊക്കെ ഗുജറാത്തിൽ മതിയെന്നും പിണറായി പറഞ്ഞു. പാലക്കാട് നടന്ന പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമിതി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ബിജെപിക്ക് ഒരിക്കലും ഈ മണ്ണിൽ സ്ഥാനമില്ല. നിങ്ങൾ ആരെയാണ് ഭയപ്പെടുത്തുന്നത്. നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരളാ സർക്കാർ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കാര്യം മനസ്സിലാക്കാതെ സംസാരിക്കരുത്. കേരളത്തിലെ ജനങ്ങളൊന്നാകെ കയ്യുയർത്തി എടുത്തുവെച്ച് തന്ന സ്ഥാനത്താണ് സർക്കാർ ഉള്ളത്. അവരുടെ പിന്തുണയോടെയാണ് വന്നിട്ടുള്ളത്. നിങ്ങളുടെ ഭീഷണി നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ആളുകളുടെ നേരെ നോക്കണം.

സാധാരണ അൽപ്പൻമാർക്ക് മറുപടി നൽകാത്തതാണ്. അനുചരൻമാർ അറിയാനാണ് ഇപ്പോൾ പറയുന്നത്. അമിത് ഷായുടെ വാക്കു കേട്ട് ആർ എസ് എസുകാർ കളിക്കാൻ വന്നാൽ അത് വല്ലാത്ത കളിയായി മാറുമെന്നും പിണറായി മുന്നറിയിപ്പ് നൽകി


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *