വയനാട്ടിൽ ജയിക്കാൻ വേണ്ടിയാണ് ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തിയത്: പിണറായി വിജയൻ

Loading...
  • 17
    Shares

കോഴിക്കോട്; ആരെങ്കിലും വരുമെന്ന് കേട്ട് പേടിച്ചോടിയവരല്ല ഇടതുപക്ഷം. വയനാട്ടിൽ സ്ഥാനാർഥിയെ നിർത്തിയത് ഇടതുപക്ഷത്തിന് ജയിക്കാൻ വേണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബീച്ചിൽ നടന്ന പ്രചാരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

ഇടതുപക്ഷത്തിന് 18ൽ കൂടുതൽ സീറ്റുകൾ കേരള ജനത സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മത്സരിക്കാനെത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഇടതുപക്ഷം സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. അവസാനം അത് അംഗീകരിച്ചത് ബിജെപിയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

ഗാഡ്ഗിൽ റിപ്പോർട്ടിലും ആസിയാൻ കരാറിലുമുള്ള നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കണം. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്കും താത്പര്യമാണ്. എന്നാൽ ജനങ്ങൾ കാണാതെയുള്ള പ്രകൃതി സംരക്ഷണം ആവശ്യമില്ല. കർഷകരുടെ നടുവൊടിച്ച നടപടിയാണ് ആസിയാൻ കരാറിലൂടെയുണ്ടായത്. നാണ്യവിളകൾക്ക് വില നന്നായി ഇടിഞ്ഞു. ഈ കരാറും കോൺഗ്രസ് കാലത്ത് ഒപ്പുവെച്ചതാണ്. ഇപ്പോഴത്തെ ബിജെപി നേതാക്കളിലേറെയും മുൻ കോണഅ#ഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടിയിൽ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ കെ ശശീന്ദ്രൻ, എംപിമാരായ എംപി വീരേന്ദ്രകുമാർ, എളമരം കരീം എംഎൽഎമാർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *