കേന്ദ്രമന്ത്രിയോട് സഹായം ആവശ്യമില്ലെന്ന് പറഞ്ഞിട്ടില്ല, ഹിന്ദി അറിയില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു; വി മുരളീധരന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി

Loading...

മഴക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസഹായം വേണ്ടെന്ന് പറഞ്ഞതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി താനുമായി ബന്ധപ്പെട്ടെന്നും താൻ സഹായം വേണ്ടെന്ന് പറഞ്ഞെന്നുമാണ് വി മുരളീധരൻ പറയുന്നത്. അത് തെറ്റാണെന്ന് മുഖ്യമന്ത്രി അറിയിച്ചു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചിരുന്നു. അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. കാരണം എനിക്ക് ഹിന്ദി അറിയില്ല. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഹിന്ദി അറിയില്ലെന്ന്. ഇംഗ്ലീഷിൽ വലിയ പരിജ്ഞാനമൊന്നുമില്ലെങ്കിലും ഇംഗ്ലീഷിലാണ് പറഞ്ഞത്. അദ്ദേഹത്തിന് പക്ഷേ ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രശ്‌നമുണ്ടെന്ന് തോന്നി. അദ്ദേഹം സെക്രട്ടറിക്ക് ഫോൺ കൊടുത്തു. ഞാൻ എന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് കൈമാറി

എന്റെ പ്രൈവറ്റ് സെക്രട്ടറി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പർ വാങ്ങി വിളിക്കുകയും ചെയ്തു. അതിനെ പറ്റി മുരളീധരൻ എന്താണ് ഇങ്ങനെയൊരു തെറ്റിദ്ധാരണയിലേക്ക് എത്തിയതെന്ന് പിടികിട്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *