പ്രളയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു

പ്രളയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. എയർഫോഴ്‌സ് എ എൻ 32 വിമാനത്തിലാണ് യാത്ര. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു സെക്രട്ടറി വി വേണു, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് മണിയോടെ സംഘം എത്തും. ഇവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സംഘം സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്ത് റോഡ് മാർഗമെത്തി ഉരുൾപൊട്ടലുണ്ടായ ഭൂദാനവും മുഖ്യമന്ത്രി സന്ദർശിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *