ആദിവാസികളുടെ അപേക്ഷകളിൽ തീർപ്പായില്ല; വനം മന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി

വനഭൂമിയിൽ അവകാശം ലഭിക്കാൻ ആദിവാസികൾ നൽകിയ അപേക്ഷകളിൽ തീർപ്പുണ്ടാകാത്തതിൽ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വനംമന്ത്രി കെ രാജു വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമർശനം

അപേക്ഷകളോട് ചില ഉദ്യോഗസ്ഥർ മുഖം തിരിക്കുകയാണ്. ഭൂരിപക്ഷം അപേക്ഷകളിലും തീർപ്പുണ്ടായില്ല. നേരത്തെ സ്വാഗത പ്രസംഗത്തിൽ വനം വകുപ്പ് ജീവനക്കാരുടെ ആവശ്യങ്ങൾ അക്കമിട്ട് നിരത്തിയ ജനറൽ സെക്രട്ടറി എം മനോഹരനെയും മുഖ്യമന്ത്രി വിമർശിച്ചു.

സംഘടനകളുടെ പ്രശ്‌നങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു പരിഹാരം കാണാമെന്ന് കരുതേണ്ട. അതിന് പ്രത്യേകമായി നിവേദനം തയ്യാറാക്കി കൊടുക്കേണ്ടവർക്ക് കൊടുക്കണം. അതാണ് രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *