പ്രതികൂല കാലവസ്ഥയെ തുടർന്ന് മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ ഇറങ്ങാനായില്ല; വയനാട്ടിലേക്ക് തിരിച്ചു
പ്രളയബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഇടുക്കിയിൽ ഇറങ്ങാനായില്ല. പ്രതികൂല കാലവസ്ഥയെ തുടർന്നാണ് അദ്ദേഹത്തിന് ഇറങ്ങാൻ സാധിക്കാതിരുന്നത്. കട്ടപ്പന ഗവൺമെന്റ് കോളജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോദഗം നടത്താൻ തീരുമാനിച്ചിരുന്നു
മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ സാധിക്കാതെ വന്നതോടെ മന്ത്രിമാരായ എം എം മണിയും കെ രാജുവും അവലോകന യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി നയിക്കുന്ന സംഘം വയനാട്ടിലേക്ക് തിരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരാണ് സംഘത്തിലുള്ളത്.
വയനാട്ടിൽ എത്തുന്ന സംഘം സുൽത്താൻ ബത്തേരി, പനമരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തുടർന്ന് കോഴിക്കോട് എത്തി ഹെലികോപ്റ്ററിൽ ഇന്ധനം നിറച്ച ശേഷം എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.