40 മിനിറ്റും കഴിഞ്ഞ് സ്വാഗത പ്രസംഗം നീണ്ടുപോയി; ക്ഷമ നശിച്ച മുഖ്യമന്ത്രി വേദിയിൽ നിന്നിറങ്ങിപ്പോയി

  • 455
    Shares

കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാതെ വേദി വിട്ടു. മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി സ്വാഗത പ്രസംഗം 40 മിനിറ്റും കഴിഞ്ഞു പോയതോടെയാണ് ക്ഷമ നശിച്ച മുഖ്യമന്ത്രി പ്രസംഗിക്കാതെ ഇറങ്ങിപ്പോയത്. സ്വാഗത പ്രാസംഗികയോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ട ശേഷം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചതായി അറിയിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയാണ് മുക്കാൽ മണിക്കൂറിലധികം സ്വാഗത പ്രസംഗം നടത്തിയത്. നോട്ടീസിലുള്ള 40 ആളുകളുടെ പേര് എടുത്ത് പറഞ്ഞാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വാഗത പ്രസംഗം നടത്തിയത്. 40 മിനിറ്റ് നേരം കാത്തുനിന്നിട്ടും പ്രസംഗം തീരാതെ വന്നതോടെ അധ്യക്ഷയായ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടു. മന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് മൈൻഡ് ചെയ്യാതെ സി രാധാമണി പ്രസംഗം തുടരുകയായിരുന്നു

ഇതോടെയാണ് മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് സി രാധാമണിയോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്. തുടർന്ന് ഭദ്രദീപം തെളിയിച്ച് മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *