അധികമായി അനുവദിച്ച അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Loading...
  • 9
    Shares

പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടൺ അരി സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇതിന്റെ വില എൻഡിആർഎഫിൽ നിന്ന് വെട്ടിക്കുറയ്ക്കരുതെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു.

എൻഡിആർഎഫിൽ നിന്ന് കുറക്കുന്നത് സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ 1.18 ലക്ഷം ടൺ അരിയാണ് സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് 89,540 ടൺ അരി അധികമായി അനുവദിച്ചു. തത്കാലം വില ഈടാക്കുന്നില്ലെങ്കിലും ദുരന്തനിവാരണ ഫണ്ടിൽ നിന്നോ മറ്റ് പദ്ധതികളിൽ നിന്നോ കുറയ്ക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *