ബിജെപിയുടെ അക്കൗണ്ട് തുറക്കൽ പതിവ് പോലെ അവകാശവാദം മാത്രമാകുമെന്ന് മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കൗണ്ട് തുറക്കുമെന്നത് ബിജെപിയുടെ അവകാശവാദം മാത്രമായി മാറും.
തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയിമില്ല. ബിജെപി വോട്ട് മറിച്ചതായി പലിയടത്തും ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ അധികാരത്തിൽ നിന്നിറക്കുന്നതാകും. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുമായി ദേശീയ രാഷ്ട്രീയം ചർച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.