നിങ്ങൾക്ക് വിഷമമുണ്ടെന്നറിയാം, നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറമാണ് എൽ ഡി എഫ് പോകുന്നത്; മനോരമയോട് മുഖ്യമന്ത്രി

  • 14
    Shares

കേരളം നേരിട്ട പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നത് മാനസിക രോഗമുള്ള ചിലരാണെന്ന് താൻ പറഞ്ഞതായി വാർത്ത നൽകിയ മലയാള മനോരമക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാനസിക രോഗികൾ എന്ന വാക്ക് മനോരമക്ക് എവിടെ നിന്ന് കിട്ടിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളം പ്രളയകാലത്ത് കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവർക്ക് രുചിച്ചില്ലെന്നാണ് താൻ പറഞ്ഞതെന്നും പിണറായി ചൂണ്ടിക്കാട്ടി

മാനസിക രോഗമെന്ന വാക്ക് ഞാൻ ഉപയോഗിച്ചിട്ടല്ല. നിങ്ങൾ കള്ളത്തരങ്ങൾ സൃഷ്ടിച്ച് കൊടുക്കുകയാണ്. എന്തിനും ഒരു മര്യാദ വേണം. യുഡിഎഫ് ഞങ്ങളെ എതിർക്കുന്നുണ്ട്. അവർ പക്ഷേ കള്ളങ്ങളൊന്നും പടച്ചുവിടുന്നില്ല. എന്നാൽ നിങ്ങൾ പടച്ചുണ്ടാക്കുന്ന കാര്യങ്ങൾ അവർ ഏറ്റെടുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

നിങ്ങൾക്ക് കുറച്ച് വിഷമമുണ്ടാകുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറം എൽ ഡി എഫ് പോകുന്നുണ്ട്. നിങ്ങൾ പടച്ചുണ്ടാക്കുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

വ്യാജ വാര്‍ത്തക്കെതിരെ സ: പിണറായി വിജയൻ

മനോരമയ്‌ക്ക് കുറച്ച് വിഷമം ഉണ്ടാകുന്നുണ്ടെന്നറിയാം. നിങ്ങളുടെ കണക്കുകൂട്ടലിനപ്പുറമാണ് ഇടതുമുന്നണി പോകുന്നത്.നിങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്ന കള്ളവാർത്തകൾ യു.ഡി.എഫ് ഏറ്റെടുക്കുന്നു. ഏതിനും ഒരു മര്യാദ ഉണ്ടെന്ന് ഓർക്കണം. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കണക്കുകള്‍ക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അത് നേരത്തെയും കണ്ടിട്ടുണ്ട്.

Posted by Pinarayi Vijayan on Monday, 8 April 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *