കണ്ണുരുട്ടലും ഭീഷണിയുമൊന്നും സർക്കാരിനോട് വേണ്ട; എൻ എസ് എസിനോട് മുഖ്യമന്ത്രി പിണറായി

  • 26
    Shares

ശബരിമല വിഷയത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച എൻ എസ് എസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമൊക്കെയുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ന്യൂനപക്ഷ ദിനാചരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഈ വർഗീയതയുമായി കോൺഗ്രസ് സമരസപ്പെടുകയാണ്. ആർ എസ് എസിന്റെ ബി ടീമായി കോൺഗ്രസ് പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയർത്താൻ ശ്രമിച്ചു കൊണ്ടുള്ള സംസാരമായിരുന്നു എൻ എസ് എസ് നേതാവ് സുകുമാരൻ നായരുടേത്. പിണറായി വിജയന് ധാർഷ്ട്യമാണെന്നും ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടതെല്ലാം നായർ സർവീസ് സൊസൈറ്റി ചെയ്യുമെന്നും ഇയാൾ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *