മോദി പ്രധാനമന്ത്രി പദത്തോട് മാന്യത പുലർത്തണം; പഴയ കാക്കി നിക്കറിൽ മനസ്സ് ഉല്ലസിക്കരുത്: പിണറായി വിജയൻ

Loading...
  • 134
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന്റെ വക്താവായല്ല പ്രധാനമന്ത്രി പ്രവർത്തിക്കേണ്ടത്. ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലർത്തുന്നുണ്ടെങ്കിൽ തന്റെ അനുയായികൾ കാണിച്ച കോപ്രായങ്ങൾ തെറ്റാണെന്ന് പറയാനുള്ള ആർജവം പ്രധാനമന്ത്രി കാണിക്കണമായിരുന്നുവെന്നും പിണറായി പറഞ്ഞു

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രചാരക് സഭയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കാൾ വലുതെന്നാണ് മോദി കാണുന്നത്. ഇന്നും പഴയ കാക്കി നിക്കറിലും ഷർട്ടിലുമാണ് പ്രധാനമന്ത്രിയുടെ മനസ്സ് ഉല്ലസിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരത തകർക്കാനാണ് മോദി ശ്രമിക്കുന്നത്.

വിവേചനമില്ലാതെ തുല്യത നൽകുന്നതായിരുന്നു സുപ്രീം കോടതി വിധി. അത് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അത് നടപ്പാക്കുകയും ചെയ്യുന്നു. സുപ്രീം കോടതി വിധിപ്രകാരമെത്തിയ സ്ത്രീകളെ സംഘപരിവാർ ആക്രമിക്കുകയായിരുന്നു. രാജ്യത്തെ ഭരണാധികാരിയെന്ന നിലക്ക് അതിനെ അപലപിക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *