പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നത് പറയണം; മോദിക്കെതിരെ പിണറായി

ആർ എസ് എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവത്തിന്റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്ന അസത്യപ്രചാരണമാണ് മോദി നടത്തുന്നത്. ശബരിമലയിൽ സംഘർഷമുണ്ടാക്കിയതിനാണ് കേസെടുത്തത്. അല്ലാതെ ദൈവനാമം ഉച്ചരിച്ചതിനല്ല.

മോദിയുടെ പരാമർശങ്ങൾ പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ല. ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാറുകാർക്ക് എന്തും ചെയ്യാം. അവർ അവിടെ നിയമത്തിന് അതീതരാണ്. കേരളത്തിൽ അതുപോലെ നടക്കുമെന്നാണ് മോദി പ്രതീക്ഷിച്ചത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. അതാണ് കേരളത്തിന്റെ പ്രത്യേകത.

മോദിക്ക് കേരളത്തോട് ഇത്ര വിദ്വേഷമുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. ഈ മനസ്സുള്ള ആളോടാണോ പ്രളയസമയത്ത് അധികസഹായം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *