ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയെന്ന് പിണറായി; മോദിയെ അല്ലേ ഉദ്ദേശിച്ചതെന്ന് സോഷ്യൽ മീഡിയ

  • 34
    Shares

ചില ദേശാടനകിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മരുഭൂമിയിൽ നിന്നുള്ള ദേശാടനപക്ഷി ഇടക്കിടെ കേരളത്തിലെത്തുന്നുണ്ട്. അത് നമ്മളെ ഭയചികിതരാക്കുന്നതാണ്. എന്ത് ആപത്താണ് നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുന്ന ദിവസം തന്നെ മുഖ്യമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയതിന്റെ കൗതുകം തേടിപ്പോകുകയാണ് സോഷ്യൽ മീഡിയ. മോദിയെ അല്ലേ ദേശാടന പക്ഷിയായി മുഖ്യമന്ത്രി ഉപമിച്ചത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയിയൽ ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രവഹിക്കുന്നുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *