ദേശീയപാതാ വികസനം: ശ്രീധരൻ പിള്ള സാഡിസ്റ്റ്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേരളത്തിലെ ദേശീയപാതാ വികസനം തടസപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാതാ വികസനത്തിൽ നിന്ന് നാഷണൽ ഹൈവേ അതോറിറ്റി പിൻമാറുന്നത്. സ്ഥലമേറ്റെടുപ്പ് നടപടികൾ അടക്കം പുരോഗമിക്കുമ്പോഴാണ് പദ്ധതി നിർത്തിവെക്കാൻ തീരുമാനിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്രസർക്കാർ നീക്കം. പ്രളയത്തിന്റെ പേര് പറഞ്ഞ് ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിർത്തിവെക്കണമെന്ന് കേന്ദ്രസർക്കാരിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള കത്തെഴുതിയിരുന്നു. പരാതിയുണ്ടെങ്കിൽ ശ്രീധരൻ പറയേണ്ടിയിരുന്നത് സർക്കാരിനോടാണ്. രഹസ്യമായി കേന്ദ്രത്തിന് കത്തെഴുതിയ ശ്രീധരൻ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഈ രീതിയിൽ മുന്നോട്ടുപോയാൽ രണ്ട് വർഷം കഴിഞ്ഞാലും കേരളത്തിന്റെ വികസനം നടക്കുമെന്ന് കരുതുന്നില്ല. സ്ഥലം ഏറ്റെടുക്കുന്നത് കേന്ദ്രം വൈകിപ്പിച്ചാൽ സ്ഥലത്തിന്റെ വില വീണ്ടും വർധിക്കും. കേരളത്തിന്റെ വികസനത്തിന് യാതൊരു സംഭാവനയും നൽകാത്തവരാണ് സംഘപരിവാറുകാർ. കേരളത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *