സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ പടം വെച്ച കൊടി; പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി

  • 232
    Shares

സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ പടം വെച്ച കൊടിയും പാർട്ടി കൊടിയുമായി എത്തിയ പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരപ്പനങ്ങാടി ഹാർബറിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രവർത്തകർ കൊടി വീശിയത്. ഇതോടെ മുഖ്യമന്ത്രി ശാസിക്കുകയായിരുന്നു

ഏത് സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. എൽഡിഎഫ് വിജയിച്ചാൽ എൽഡിഎഫിന്റെ മാത്രം സർക്കാരല്ല, നാടിന്റെ സർക്കാരാണ്. ഒരു പതാക ഉയരുന്നതായി കണ്ടു. നാട്ടിൽ ഒരുപാട് ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണത്. വേറെ ഒരു വേദിയിൽ അതുയർത്തുന്നതിൽ തെറ്റില്ല. പക്ഷേ അതിന്റെ സ്ഥലമല്ല ഇത്. അതിന് വേറെ വേദികളുണ്ട്. അവിടങ്ങളിൽ ഈ കൊടി ആവേശപൂർവം കൊണ്ടുപോകുന്നതാണ് നല്ലത്. എന്നായിരുന്നു പിണറായിയുടെ ശാസന



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *