വാഹനാപകട കേസുകളിൽ കമ്മീഷൻ പറ്റുന്ന പോലീസുകാർ സർവീസിലുണ്ടാകില്ല, തെറ്റു കാണിക്കുന്ന ഉന്നതരോട് മൃദുഭാവം വേണ്ട: മുഖ്യമന്ത്രി

പോലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാഹനാപകട കേസുകളിൽ നഷ്ടപരിഹാരത്തിൽ നിന്ന് ചില പോലീസുകാർ കമ്മിഷൻ പറ്റുന്നുണ്ടെന്ന് അറിയാമെന്നും അത്തരക്കാർ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. അഴിമതി പോലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണെന്നും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു

അഴിമതി രഹിത സംസ്ഥാനം എന്ന സൽപ്പേരിന്റെ ഒരു പങ്ക് പോലീസിനും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. അഴിമതി പൂർണമായും പോലീസിന് ഇല്ലാതാക്കാൻ കഴിയണം. പോലീസ് മാന്യമായി ഇടപെടാനും പെരുമാറാനും ശീലിക്കണം.

ശബരിമലയിൽ പോലീസിന്റെ ഇടപെടൽ പ്രശംസനീയമാണ്. ബോധപൂർവം ചിലർ ആക്രമണം കാണിച്ചിട്ടും പോലീസ് സംയമനം പാലിച്ചു. തെറ്റു കാണിച്ച ഉന്നതരോട് മൃദുഭാവം പേണ്ട. ശക്തമായ നടപടി തന്നെ സ്വീകരിക്കണം. മൂന്നാം മുറ പാടില്ല. ഇതിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *