പി എസ് സിയെ കുറിച്ച് യുവജനങ്ങളിൽ അങ്കലാപ്പുണ്ടാക്കുള്ള ശ്രമമാണ് നടക്കുന്നത്: മുഖ്യമന്ത്രി

പി എസ് സിയെ കുറിച്ച് യുവജനങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കാനാകില്ല. മാതൃകാപരമായ പ്രവർത്തനമാണ് പി എസ് സി നടത്തുന്നത്

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 110000ഓളം നിയമനങ്ങൾ പി എസ് സി വഴി വന്നു. 22,000 ഓളം തസ്തികകൾ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിലാണ് യുവജനങ്ങളിൽ അങ്കലാപ്പുണ്ടാക്കാൻ ശ്രമം നടക്കുന്നത്.

യൂനിവേഴ്‌സിറ്റി കോളജിലെ രണ്ട് വിദ്യാർഥികൾ ആ കോളജിൽ നിന്ന് പരീക്ഷയെഴുതി സ്ഥാനം നേടിയെന്നാരോപിച്ച് വലിയ പ്രചാരണങ്ങൾ നടന്നു. എന്നാൽ വസ്തുത അതല്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത പി എസ് സിക്ക് ലഭിച്ചത് വിശ്വാസ്യത ഉറപ്പുള്ളതു കൊണ്ടാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയെന്ന അജണ്ടയുടെ ഭാഗമായി ഇതിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *