സുപ്രീം കോടതിയുടെ മേക്കിട്ട് കയറാനാകാത്തതിനാൽ സർക്കാർ വിശ്വാസികൾക്കെതിരെ എന്ന് പ്രചരിപ്പിക്കുന്നു; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

  • 22
    Shares

ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല. വിശ്വാസികളുടെ പിന്തുണ സിപിഎമ്മിനുണ്ട്. എന്നാൽ മതനിരപേക്ഷമായ പൊതുയിടങ്ങൾ ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം നടത്തുകയാണ്.

1991ലെ ശബരിമല വിധി നിയമപരമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ജഡ്ജി ബോധപൂർവമായി ഉത്തരവിടുകയായിരുന്നു. കേരളാ ഹൈക്കോടതി ചെയ്ത തെറ്റായ കാര്യം ഇപ്പോൾ സുപ്രീം കോടതി തിരുത്തിയിരിക്കുകയാണ്. ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതി മേധാവിത്വമുള്ളവരാണ്. അവർ ഇറങ്ങിയപ്പോൾ ആദ്യം വിധിയെ അനുകൂലിച്ചവർക്ക് പോലും പൊള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു

1991 വരെ സ്ത്രീകൾ കയറുന്നതിൽ പ്രശ്‌നമില്ലായിരുന്നു. മാസാദ്യ പൂജയ്‌ക്കൊക്കെ സ്ത്രീകൾ നേരത്തെ ശബരിമലയിൽ എത്തിയിട്ടുണ്ട്. ഇതിനെതിരെ 1991ൽ ഒരു ജഡ്ജി ഉത്തരവിട്ടത് ബോധപൂർവമാണ്. ഇതാണ് സുപ്രീം കോടതി തിരുത്തിയിരിക്കുന്നത്. 1991 വരെ 2006 വരെ നിലനിന്ന ഒരു കാര്യം നാടിന്റെയാകെ ആചാരമായി മാറുമോ

സുപ്രീം കോടതിയുടെ മേക്കിട്ട് കയറാൻ കഴിയാത്തത് കൊണ്ട് വിശ്വാസത്തിനെതിരായ കാര്യമാണെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെതിരായ പ്രചാരണമാക്കുകയാണ് ചെയ്തത്. ശബരിമല സമരം വിജയിച്ചിട്ടില്ലെന്ന് ബിജെപി തന്നെ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *