യുവതികൾ കയറിയെന്നത് വസ്തുതയാണ്; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

  • 14
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചെന്ന വാർത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതികൾ കയറിയത് സ്ഥിരീകരിച്ചിട്ടില്ലെന്നാണല്ലോ ദേവസ്വം പ്രസിഡന്റ് അടക്കമുള്ളവർ പറയുന്നത് എന്ന ചോദ്യത്തിന് യുവതികൾ കയറിയെന്നത് വസ്തുത ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

ബിന്ദു, കനകദുർഗ എന്നീ യുവതികളാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. യുവതികൾ നേരത്തെ ശബരിമലയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ പ്രതിഷേധമുണ്ടായിരുന്നു. ഇന്നിപ്പോൾ അവിടെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവർ ദർശനം നടത്തി മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കയറുന്നവർക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *