സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളിൽ സർഫാസി ചുമത്തുന്നത് ഒഴിവാക്കും: മുഖ്യമന്ത്രി

സഹകരണ ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പകളിൽ സർഫാസി ചുമത്തുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു. പലയിടത്തും കർഷക ആത്മഹത്യകൾക്ക് സർഫാസി നിയമം കാരണമായതു കൂടി കണക്കിലെടുത്താണ് നടപടി

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സർഫാസി നിയമം സഹകരണ മേഖലക്ക് കൂടി ബാധകമാക്കിയതെന്ന് സഹകരണ മന്ത്രി ജി സുധാകരൻ ആരോപിച്ചു. ഈ സർക്കാർ വന്ന ശേഷം 2400 കർഷകർക്ക് സഹകരണ ബാങ്കുകളിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതായി പ്രതിപക്ഷ നേതാവും ആരോപിച്ചു.

കർഷക ആത്മഹത്യ പെരുകുന്നത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. വയനാട്ടിൽ നിന്നുള്ള ഐ സി ബാലകൃഷ്ണനാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *