രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്; മുന്നിൽ പുനർനിർമാണമെന്ന വലിയ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

  • 8
    Shares

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി സ്വന്തം ജീവൻ പോലും തൃണവത്കരിച്ച് രംഗത്തിറങ്ങിയവർക്ക് ബിഗ് സല്യൂട്ട് നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതി ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയത്തിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും 483 പേർ മരിച്ചു. 14 പേരെ കാണാതായി. 140 പേർ ആശുപത്രിയിലായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. നിലവിൽ 305 ക്യാമ്പുകളിലായി 16, 767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ക്യാമ്പുകളിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു

പുനർനിർമാണമെന്ന ഏറ്റവും വലിയ ലക്ഷ്യം ഏറ്റെടുക്കേണ്ടതുണ്ട്. നവകേരള സൃഷ്ടിയെക്കൂടി അടിസ്ഥാനമാക്കിയുള്ളതാകും പുനർനിർമാണം. രക്ഷാപ്രവർത്തിനടക്കം കക്ഷിഭേദമില്ലാതെ ഒത്തൊരുമയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 29 വരെ 730 കോടി രൂപ ലഭിച്ചു. ചെക്കായും സ്ഥലങ്ങളായും ആഭരണങ്ങളായും വാഗ്ദാനങ്ങളായും ലഭിച്ചത് ഇതിന് പുറമെ വരും. കേന്ദ്രത്തിൽ നിന്ന് 600 കോടി രൂപയും ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *