രണ്ട് കൂട്ടർ ജാഥ തുടങ്ങിയിട്ടുണ്ട്, രണ്ടും എവിടെ വെച്ച് ഒന്നാകുമെന്ന് നോക്കിയാൽ മതി: മുഖ്യമന്ത്രി

  • 60
    Shares

ബിജെപിയും കോൺഗ്രസും ശബരിമല വിഷയം ഉയർത്തി നടത്തുന്ന ജാഥകളെ വിമർശിച്ച് മുഖ്യമന്ത്രി. രണ്ട് രഥങ്ങളിലായി രണ്ട് കൂട്ടർ ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവർ എവിടെ വെച്ച് ഒന്നാകുമെന്ന് നോക്കിയാൽ മതിയെന്ന് തൃശ്ശൂരിൽ എൽഡിഎഫ് റാലിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് വന്ന ആളാണ് നയിക്കുന്നതെന്ന് കെ സുധാകരനെയും മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രിന്റെ അധ:പതനമാണിത്. കോൺഗ്രസ് പാർട്ടി ഇല്ലാതാകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞപ്പോൾ അതിനെതിരെ പറയാനുള്ള ആർജവം ഒരു കോൺഗ്രസുകാരനും കാണിച്ചില്ല. സമൂഹത്തെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *