വനിതാ മതിൽ അനിവാര്യമെന്ന് മുഖ്യമന്ത്രി; സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വർഗസമരമായി തന്നെയാണ് കമ്മ്യൂണിസ്റ്റുകാർ കരുതുന്നത്

Loading...
  • 11
    Shares

ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് വനിതാ മതിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രചാരണത്തിനെതിരായാണ് വനിതാ മതിൽ എന്ന ആശയം ഉരുത്തിരിഞ്ഞത്. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകർക്കാൻ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതിൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയെന്നത് വർഗസമരമായി തന്നെയാണ് കമ്മ്യൂണിസ്റ്റുകാർ കരുതുന്നത്. ആർ എസ് എസുകാർ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർ നമ്മുടെ നാടിന്റെ മതനിരപേക്ഷത തകർക്കാനുള്ള നീക്കത്തെ പിന്തുണച്ചതായും എൻ എസ് എസിനെതിരെയും മുഖ്യമന്ത്രി വിമർശനമുയർത്തി.

സമദൂരം എന്ന് പറയുന്നവർ എന്തിൽ നിന്നൊക്കെയാണ് സമദൂരം പാലിക്കുന്നതെന്ന് വ്യക്തമാക്കണം. മന്നത്തിന്റെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *