പ്രീ പ്രൈമറി അഡ്മിഷിന് പോലും 5 ലക്ഷം എന്തിന്; വിദ്യാഭ്യാസ രംഗത്ത് വ്യാപക അഴിമതിയെന്ന് മുഖ്യമന്ത്രി

  • 13
    Shares

വിദ്യാഭ്യാസ രംഗത്ത് വ്യാപക അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മസ്‌കറ്റ് ഹോട്ടലിൽ നടന്ന വിജിലൻസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രീ പ്രൈമറി തൊട്ട് അഴിമതി ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രീ പ്രൈമറി അഡ്മിഷന് 5 ലക്ഷം രൂപ വാങ്ങുന്നതും പ്ലസ് വൺ, ഡിഗ്രി അഡ്മിഷന് നിശ്ചിത സംഖ്യ വാങ്ങുന്നതിനും എന്താണ് പേര്, ഇതൊക്കെ അഴിമതി തന്നെയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിലൊക്കെ വിജിലൻസ് ഇടപെടണം. കേരളത്തിൽ വിജിലൻസിന് സ്വതന്ത്രമായും നിക്ഷ്പക്ഷമായും പ്രവർത്തിക്കാം. ആരും കയ്യിൽ കയറി പിടിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *