പിണറായിക്ക് പിന്തുണയുമായി വി എം സുധീരൻ; മോദി കാണിക്കുന്നത് അൽപ്പത്തരം

മുഖ്യമന്ത്രി പിണറായി വിജയന് തുടർച്ചയായി സന്ദർശനാനുമതി നിഷേധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. മോദിയുടെത് അൽപ്പത്തരമാണെന്ന് സുധീരൻ പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് സുധീരന്റെ പ്രതികരണം

കേരളാ മുഖ്യമന്ത്രിക്ക് ആവർത്തിച്ച് സന്ദർശനാനുമതി നിഷേധിക്കുന്ന മോദിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് മോദി വീണ്ടും തെളിയിക്കുകയാണ്. മോദിയുടെ അൽപ്പത്തരമാണ് ഇതിലൂടെ തെളിയുന്നത്

സംസ്ഥാനത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് മുഖ്യമന്ത്രി സന്ദർശനാനുമതി തേടിയത്. സംഭവത്തിൽ രാഷ്ട്രീയം മറന്ന് പിണറായി വിജയനൊപ്പം നിൽക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നിലപാട് അറിയിച്ചിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *